സർക്കാരിൻ്റെ വാഗ്ദാനങ്ങളിൽ വഞ്ചിതരായി ദുരന്തബാധിതർ

സർക്കാരിൻ്റെ വാഗ്ദാനങ്ങളിൽ വഞ്ചിതരായി ദുരന്തബാധിതർ
May 28, 2023 03:51 PM | By PointViews Editr

 കണിച്ചാർ: പൂളക്കുറ്റി നെടുമ്പുറഞ്ചാൽ വെള്ളറ ഗ്രാമങ്ങളുടെ നെഞ്ചു പിളർന്ന 3 ജീവനുകൾ കവർന്ന ഉരുൾപൊട്ടി ഒഴുകി കടന്നു പോയിട്ട് 300 ദിവസം കഴിഞ്ഞു. കാണിച്ചാർ പഞ്ചായത്തിന്റെ കണക്കുപ്രകാരം 60 കോടിയിലേറെ രൂപയും സംസ്ഥാന സർക്കാർ കണക്കിൽ 38 കോടിയുടെയും നഷ്ടം കണക്കാക്കിയ ഉരുൾപൊട്ടലിൽ നഷ്ടപരിഹാരം സംഖ്യയായി പ്രദേശത്തെ ജനങ്ങൾക്ക് ആകെ കിട്ടിയത് 25 ലക്ഷത്തോളം രൂപ മാത്രം. ഇതു കിട്ടിയതാകട്ടെ ആകെ 29 പേർക്കും വീടിന് കേടു പറ്റിയതിന്റെ പേരിൽ സഹായത്തിന് അപേക്ഷിച്ചവർ കണിച്ചാർ പഞ്ചായത്തിൽ മാത്രം 138 പേരുണ്ട്. കൃഷി ഭൂമിയും കൃഷിയും നശിച്ചവർ വേറെയും. അടുത്ത മഴക്കാലം എത്താനായതിൻ്റെ ആശങ്കയിലാണ്പ്രദേശം ആകെ .ജനങ്ങളുടെ ദുരിതത്തിന് നേരെ സർക്കാറുകൾ കൺ തുറക്കുന്നില്ല. ആദ്യഘട്ടത്തിൽ നാടൊന്നിച്ചു. 2022 ഓഗസ്റ്റ് 1 രാത്രി ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നു ഭീതി നിറഞ്ഞു നിന്ന നാട്ടിലേക്ക് പോലീസും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അന്നത്തെ മന്ത്രി ഗോവിന്ദൻ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയ ഭരണപക്ഷത്തെ പ്രമുഖരും പ്രദേശം സന്ദർശിച്ചു. സന്നദ്ധ സംഘടനകളും സമുദായ സംഘടനകളും പള്ളികളിലും കെ സുധാകരൻ എംപിയുമെല്ലാം ദുരിതാശ്വാസ ക്യാമ്പിൽ വസ്ത്രവും ഭക്ഷണവും വസ്തുക്കളും നൽകി. സണ്ണി ജോസഫ് എംഎൽഎയും പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും സഹായത്തോടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കി. രണ്ടാഴ്ചയോളം കഴിഞ്ഞ് വെള്ളം ഒഴുകി തീർന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ 200 അധികം കുടുംബങ്ങൾ അവരവരുടെ ഇടിഞ്ഞുവീഴാറായ പഴയ വീടുകളിലേക്ക് മടങ്ങി. വാഗ്ദാന പെരുമഴ വാഗ്ദാനങ്ങളുടെ ഉരുൾപൊട്ടൽ ആണ് പിന്നെ ഉണ്ടായത്.തകർന്ന നാടിനെ പുനരുദ്ധിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം സണ്ണി ജോസഫ് എംഎൽഎ നിയമസഭയിലും പുറത്തും ഉന്നയിച്ചു ഇതോടെ വാഗ്ദാനങ്ങളുടെ പൊയ്ത്തായിരുന്നു. പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വരെ സഹായം വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ സഹായം ക്യാമ്പുകളിൽകഴിയുന്നവർക്ക് ദിവസം കണക്കാക്കി പ്രത്യേക ധനസഹായം താമസിക്കാൻ കഴിയാതെ വിധം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു വാടകവീട്ടിൽ കഴിയുന്നവർക്ക് വീട്ടു വാടക കൃഷിയിടം പുനരുദ്ധാരണത്തിന് ധനസഹായം പദ്ധതികളും എല്ലാ പ്രഖ്യാപനം മാത്രമായി. പാക്കേജ് ഉണ്ടായില്ല ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ആകെ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി. താമസിക്കാൻ കഴിയാതെ വിധം വീട് തകർന്ന ആറുപേർക്ക് 95100 രൂപ വീതം കിട്ടി മറ്റുള്ള കുറച്ചുപേർക്ക് 5200 മുതൽ 71,000 രൂപ വരെ സഹായം ലഭിച്ചതെല്ലാം ചേർത്താണ് 25 ലക്ഷത്തോളം രൂപയുടെ നഷ്ടപരിഹാരം നൽകിയത്. ഒരു ജീവൻ നഷ്ടപ്പെടുകയും വീട് പൂർണമായി തകരുകയും ചെയ്ത ഒരു കുടുംബത്തിന് ഫണ്ടിൽ നിന്നുള്ള സഹായം അടക്കം 8 ലക്ഷം രൂപ ലഭിച്ചു ഉരുൾപൊട്ടൽ സഹായകഥ അവിടെ തീർന്നു. കണിച്ചാർ പഞ്ചായത്തിന് പുറമേ പേരാവൂർ കോളയാട് പഞ്ചായത്തുകളിലും ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടം സംഭവിച്ചിരുന്നു തൊണ്ടിയിൽ ടൗണിൽ വെള്ളം കയറി നഷ്ടം സംഭവിച്ചിട്ട് നഷ്ടപരിഹാരം ഇനത്തിൽ 100 രൂപ പോലും സർക്കാർ നൽകിയിട്ടില്ല. വിധത്തിലുടയും ഉന്നത ഉദ്യോഗസ്ഥരുടെയും സന്ദർശനങ്ങൾക്കും പഠനങ്ങൾക്കും കുറവൊന്നും ഉണ്ടായില്ല ദുരന്തനിവാരണ അതോറിറ്റിയുടെ പല സംഘങ്ങൾ പല ഘട്ടങ്ങളായി പഠനം നടത്തി. ജിയോളജി കുസാറ്റ് തദ്ദേശസ്വയംഭരണ റവന്യൂ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളും പഠിക്കുകയും കണക്കെടുപ്പ് നടത്തുകയും ചെയ്തു ഒടുവിൽ ശാസ്ത്രജ്ഞന്മാർ വന്ന പ്രകൃതിദുരന്തത്തെക്കുറിച്ച് എങ്ങനെ മുന്നറിയിപ്പ് നൽകാം എന്നിവരെ പഠിച്ചു അതിനുള്ള യന്ത്രം സ്ഥാപിക്കാൻ പറ്റിയ സ്ഥലം കണ്ടുവെച്ച് പോവുകയും ചെയ്തു. പൂളക്കുറ്റി ദുരന്തത്തിന്റെ ആണ്ട് തികയാൻ ഇനിയുള്ള 63 ദിവസം മാത്രം. പഠനത്തിനും നിരീക്ഷണത്തിനും എത്തിയവരെല്ലാം വന്നുപോകാനുള്ള ചെലവ് കാശ് ഉണ്ടായിരുന്നുവെങ്കിൽ കുറഞ്ഞത് 25 കൃഷിയിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയെങ്കിലും നടപ്പാക്കാൻ ആയിരുന്നു നടപ്പിലാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

The disaster victims were deceived by the government's promises

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories